ചേരുവ
ആപ്പിൾ – 2-3 എണ്ണം
കറുവപ്പട്ട പൊടിച്ചത് – 1/2 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള് (ആവശ്യമെങ്കിൽ മാത്രം)
തയ്യാറാക്കുന്ന വിധം
ഓവൻ 100°C-ൽ (200°F) പ്രീഹീറ്റ് ചെയ്യുക.
ആപ്പിൾ നന്നായി കഴുകി, വളരെ നേർത്ത വട്ടത്തിൽ മുറിക്കുക. (ഒരേ കനം വരുന്ന രീതിയിൽ മുറിക്കാൻ ശ്രദ്ധിക്കണം).
മുറിച്ച ആപ്പിൾ കഷണങ്ങൾ ഒരു പേപ്പറിലോ ടവലിലോ വെച്ച് നന്നായി ഈർപ്പം ഒപ്പിയെടുക്കുക.
ഒരു പാത്രത്തിൽ കറുവപ്പട്ട പൊടിച്ചതും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആപ്പിൾ കഷണങ്ങൾ ഇട്ട് നന്നായി കുടഞ്ഞ് എല്ലാ ഭാഗത്തും ചേരുവകൾ പിടിക്കാൻ സഹായിക്കുക.
ബേക്കിംഗ് ട്രേയിൽ ബേക്കിംഗ് പേപ്പർ വെച്ച ശേഷം ആപ്പിൾ കഷണങ്ങൾ ഒരേനിരയിൽ വെക്കുക. ഒന്നിനു മുകളിൽ മറ്റൊന്ന് വയ്ക്കാതെ ശ്രദ്ധിക്കണം.
ഓവനിൽ വെച്ച് 1-2 മണിക്കൂർ ബേക്ക് ചെയ്യുക. ചിപ്സ് മൊരിഞ്ഞതായി തോന്നിയാൽ ഓവൻ ഓഫ് ചെയ്യാം. ഇത് കൂടുതൽ മൊരിയുന്നതിന് ഓവനകത്ത് തന്നെ കുറച്ച് നേരം വെക്കുക.
ഓവൻ ഇല്ലാത്തവർക്ക് വെയിലത്ത് വെച്ച് ഉണക്കിയെടുത്തും ചിപ്സ് ഉണ്ടാക്കാം.
ഈ ചിപ്സ് എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ചാൽ ഏറെനാൾ ഉപയോഗിക്കാം.
















