ചേരുവകൾ:
ചിക്കൻ – 500 ഗ്രാം
കാന്താരി മുളക് – 20-25 എണ്ണം
വെളുത്തുള്ളി – 10-12 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി – 1/2 കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം, കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ചെടുക്കുക.
ചിക്കൻ കഷണങ്ങളാക്കി ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചതച്ചുവെച്ച മിശ്രിതം ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് കറിവേപ്പില ചേർത്ത് ഇളക്കിയ ശേഷം ചിക്കൻ ചേർത്ത് നന്നായി വേവിച്ചെടുക്കുക. വെള്ളം ചേർക്കേണ്ടതില്ല. ചിക്കനിലെ വെള്ളം കൊണ്ട് തന്നെ വെന്തോളും.
ചിക്കൻ നന്നായി വെന്തുവരുമ്പോൾ തീ കൂട്ടി മൊരിച്ചെടുക്കാം.
















