തിരുവനന്തപുരം: തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ഹൈവേയിലെ തൂണിൽ ഇടിച്ച് അപകടം. ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നു.
തൂണിലിടിച്ച് ഥാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മരിച്ച ഷിബിനാണ് കാര്‍ ഓടിച്ചിരുന്നത്. രണ്ട് സ്ത്രീകൾ അടക്കം അഞ്ചു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്. മാരായമുട്ടം സ്വദേശി രജനീഷ് (27), ബാലരാമപുരം സ്വദേശി ഷിബിൻ (28), പോങ്ങുംമൂട് സ്വദേശി കിരൺ (29), സി.വി.ആർ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 12മണിയോടെയാണ് അപകടം ഉണ്ടായത്.
















