നിർമ്മാതാക്കൾ സാംസങ് ഗാലക്‌സി 2025 ഇവൻ്റിൻ്റെ തീയതി പുറത്തുവിട്ടു. സെപ്റ്റംബർ ആദ്യവാരമാണ് ഈ ഇവൻ്റ് നടക്കുന്നത്. പുതിയ പ്രീമിയം എഐ ടാബ്‌ലെറ്റുകളും ഗാലക്സി S25 നിരയിലെ പുതിയ സ്മാർട്ട്ഫോണും പുറത്തിറക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 4ന് ഇന്ത്യൻ സമയം വൈകുന്നേരം 3:00 മണിക്കാണ് ഇവൻ്റ് നടക്കുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയോ തത്സമയം ഇവൻ്റ് കാണാൻ കഴിയും.
പുതിയ ഐഫോൺ 17 സീരീസ് സെപ്റ്റംബർ 9ന് പുറത്തിറക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാംസങ് പുതിയ ഗാലക്സി ഇവന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാലക്സി ഇവന്റിൻ് മുന്നോടിയായി, സാംസങ് വരാനിരിക്കുന്ന ഉപകരണങ്ങൾക്ക് പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഗാലക്സി ടാബ്‌ലെറ്റ് വാങ്ങാൻ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് 50 ഡോളർ (ഏകദേശം 4,300 രൂപ) ടോക്കൺ തുക നൽകി പ്രീ-ഓർഡർ ചെയ്യാൻ സാധിക്കും.
ഇത് ഉപയോക്താക്കൾക്ക് 50 ഡോളർ വിലമതിക്കുന്ന സാംസങ് ക്രെഡിറ്റും 950 ഡോളർ (ഏകദേശം 83,000 രൂപ) വരെ അധിക ഇളവുകളും ലഭിക്കാൻ സഹായിക്കും. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സാംസങ് ഷോപ്പ്, ആപ്പ് വഴിയോ പ്രീ-ബുക്കിംഗ് ചെയ്യാം.
















