54.32 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പുതിയകാവ്, പുന്നക്കുളം സ്വദേശിയായ മുഹമ്മദ് റാഫിയാണ് കരുനാഗപ്പള്ളി പൊലീസിന്റെയും ഡാൻസഫ് സംഘത്തിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.
മൊബൈൽ ഫോൺ കച്ചവടത്തിന്റെ മറവിൽ ലഹരിവസ്തുക്കൾ വിൽക്കുകയായിരുന്നു ഇയാൾ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഡംബര കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
















