നല്ല ഉച്ചഭക്ഷണം കഴിക്കാൻ നെന്മാറയിലെ ‘അമ്മ മെസ്സിൽ പോകാം. നല്ല പ്രകൃതിയെല്ലാം ആസ്വദിച്ച് നല്ല ഭക്ഷണം കഴിക്കാം. പാലക്കാട് നെന്മാറയിൽ സ്ഥിതി ചെയ്യുന്ന അമ്മ ഹോംലി മീൽസ് ഒരു പ്രത്യേക സ്വാദ് തന്നെയാണ് നൽകുന്നത്. ഒരു കുടുംബം നടത്തുന്ന ഒരു റെസ്റ്റോറന്റ ആണിത്. നല്ല കേരള ഉച്ചഭക്ഷണം കഴിക്കുന്നവർക്ക് ഇവിടെ വന്ന് കഴിക്കാം. ഒരു അമ്മയും മകനും മരുമകളും കൂടെയാണ് ഈ മെസ് നടത്തുന്നത്.
പൊതിച്ചോർ ഉണ്ട്, ഇതിൽ ചോറ്, കൂട്ട് കറി, അച്ചാർ, കടല ഉപ്പേരി, മുളക് വറുത്തത് ഇത്രേയുമാണ്. ഇത് കൂടാതെ ഒഴിച്ച് കറി ആയി സാമ്പാറും മീൻ കറിയുമുണ്ട്. ഇത് കൂടാതെ സ്പെഷ്യൽ ആയി മീൻ ഫ്രൈ വേറെയും. ചില ദിവസങ്ങളിൽ ബീഫും ഉണ്ടാകാറുണ്ട്. ഇത് തന്നെയാണ് കഴിക്കാൻ വരുന്നവർക്കും വിളമ്പുന്നത്. ഏകദേശം 8 വർഷത്തോളമായി ഇത് തുടങ്ങിയിട്ട്. ഉച്ചയ്ക്ക് ഏകദേശം 1 മണി ആകുമ്പോയേക്കും തിരക്ക് തുടങ്ങും. നല്ല വാഴയിൽ ചൂട് ചോറും മറ്റു കറികളും വിളമ്പി സാമ്പാറും വിളബും. അവസാനം കുടിക്കാൻ ആയി രസവും പച്ചമോരും വേറെയും.
വേല വെടിക്കെട്ടിന് പേരുകേട്ട പ്രശസ്തമായ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മനോഹരമായ നെൽവയലുകളും നെല്ലിയാമ്പതി കുന്നുകളും കൊണ്ട് ചുറ്റപ്പെട്ട ഈ റെസ്റ്റോറന്റിന് അതിശയകരമായ ഒരു അന്തരീക്ഷമുണ്ട്. പാർക്കിങ് സൗകര്യം കുറവാണ്.
ഇനങ്ങളുടെ വില
1. ഭക്ഷണം: 60 രൂപ
2. അയല ഫ്രൈ: 50 രൂപ
3. തിലാപ്പിയ: 40 രൂപ
വിലാസം: അമ്മ ഹോംലി മെസ്സ്, നെന്മാറ, പാലക്കാട്
ഫോൺ നമ്പർ: 7012589348
















