ലൈംഗിക ആരോപണത്തിൽ കടകംപള്ളി സുരേന്ദ്രന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എം മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്.
യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി മുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യത്തിലാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥ ആയിരുന്ന പിന്നീട് ഐടി വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് യുവതി ഉന്നയിച്ചതെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
















