യുഎഇയിൽ സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധന വില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 1 മുതൽ പുതിയ വില നിലവിൽ വരും. ആഗസ്റ്റിലെ ഇന്ധന വിലയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ വിലയിൽ ഒരു ഫിൽസിന്റെ വർധനവും ഡീസലിന് 12 ഫിൽസിന്റെ കുറവും ഉണ്ട്.
സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.70 ദിർഹം, സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.58 ദിർഹം, ഇ-പ്ലസ് പെട്രോൾ ലിറ്ററിന് 2.51 ദിർഹം, ഡീസൽ ലിറ്ററിന് 2.66 ദിർഹം. ഇങ്ങനെയാണ് പുതിയ നിരക്കുകൾ.
STORY HIGLIGHT: uae announced september fuel price
















