സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ഒരുങ്ങി ദുബായ് താമസ, കുടിയേറ്റ വകുപ്പ്. ഡേറ്റാ കൈമാറ്റം കാര്യക്ഷമമാക്കുക, സാങ്കേതിക ഏകോപനം വളർത്തുക എന്നീ ലക്ഷ്യമാണ് മുൻനിർത്തിയുള്ള ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്നുള്ള സഹകരണ കരാറിൽ ജിഡിആർഎഫ്എ ഒപ്പുവെച്ചു.
സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന സമഗ്രമായ ഒരു ഡിജിറ്റൽ സംവിധാനം പങ്കാളിത്തത്തിലൂടെ സ്ഥാപിക്കപ്പെടും. ദുബായുടെ ഡിജിറ്റൽ പരിവർത്തനം ലക്ഷ്യം വെച്ചുള്ള നീക്കമാണിത്. ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവിയുമാണ് കരാർ ഒപ്പിട്ടത്.
STORY HIGHLIGHT: GDRFA improve cooperation between government institutions
















