പുതിയ അധ്യയന വർഷം ആരംഭിച്ച കുരുന്നുകൾക്ക് സ്നേഹ സമ്മാനങ്ങൾ നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്ന ‘കമ്യൂണിറ്റി വർഷ’ത്തിന്റെ ഭാഗമായാണ് ‘ബാക്ക് ടു സ്കൂൾ’ സംരംഭം തുടക്കം കുറിച്ചത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 200 വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ നിറഞ്ഞ സ്കൂൾ ബാഗുകൾ നൽകിയത്. നമ്മുടെ കുട്ടികളെ ദാനത്തിന്റെയും പങ്കുവെക്കലിന്റെയും മഹത്വം ചെറുപ്പത്തിൽത്തന്നെ പഠിപ്പിക്കാൻ പദ്ധതി സഹായിക്കും. ഒരു കൈത്താങ്ങാവാൻ അവർ മുന്നോട്ട് വരുമ്പോൾ സമൂഹത്തോട് ചേർന്നുനിൽക്കേണ്ടതിന്റെ ആവശ്യകത അവർ മനസ്സിലാക്കുന്നുവെന്ന് യൂണിയൻ കൂപ്പ് സി.ഇ.ഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു.
STORY HIGHLIGHT: gdrfa under the back to school initiative
















