എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ ആനയെ കരകയറ്റി. കരയിൽ കയറിയ ഉടനെ ആന കാട്ടിലേയ്ക്ക് രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ കരയിലേക്ക് കയറ്റാനായത്. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിലായിരുന്നു ആന വീണിരുന്നത്.
എന്നാൽ വന്യജീവിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാതെ ആനയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. സ്ഥലത്ത് എത്രയും വേഗം ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ജില്ലാ കളക്ടർ നാട്ടുകാർക്ക് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധങ്ങൾ നിർത്തി ആനയെ പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചതും.
STORY HIGHLIGHT: wild elephant rescued
















