ബ്രിക്സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. സാമ്പത്തിക വികസനത്തിന് തടയിടുന്ന വിവേചനപരമായ ഉപരോധങ്ങള്‍ക്കെതിരേ റഷ്യയും ചൈനയും പൊതുനിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും പുതിന്‍ വ്യക്തമാക്കി.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഇറാന്‍, എത്യോപ്യ, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. ഈ രാജ്യങ്ങള്‍ക്ക് 10 ശതമാനം അധികതീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് പുതിന്റെ പരാമര്‍ശം. എല്ലാ മനുഷ്യര്‍ക്കും ഉപകാരപ്രദമാകുമന്ന പുരോഗതിയാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഈ മഹത്തായ ലക്ഷ്യത്തിലേക്ക് റഷ്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ എസ്.സി.ഒ. ഉച്ചകോടിക്കായി ടിയാന്‍ജിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിനുമായി വൈകാതെ കൂടിക്കാഴ്ച നടത്തും. നേരത്തേ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
STORY HIGHLIGHT: vladimir putin donald trump tarrifs
















