ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴയിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മണികണ്ഡനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: elephant attack in alappuzha
















