വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടവും അടുക്കളയാണ്. അടുക്കളയിലെ വൃത്തിയില്ലായ്മ കുടുംബത്തിലെ മുഴുവൻ പേരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വൃത്തിയാക്കുമ്പോൾ അടുക്കളയിൽ വിട്ടുപോകാൻ പാടില്ലാത്ത അഞ്ച് സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
സിങ്കിന്റെ അടിഭാഗം- സിങ്ക് വൃത്തിയാക്കാൻ നമ്മൾ ശ്രദ്ധിക്കുമെങ്കിലും സിങ്കിന്റെ അടിഭാഗം വൃത്തിയാക്കാൻ പലപ്പോഴും വിട്ടുപോകുന്നതായിരിക്കും. ഇവിടെ ക്ലീനിക് ഉത്പന്നങ്ങളും വേസ്റ്റ് ബിന്നും എല്ലാമായിരിക്കും സിങ്കിന് താഴെ സൂക്ഷിക്കുക. അതിനാൽ തന്നെ ഈ ഭാഗം വൃത്തിയാക്കുന്നതിൽ വലിയ ശ്രദ്ധ നൽകില്ല. അതിനാൽ തന്നെ പാറ്റ പോലുള്ള ജീവികളും അഴുക്കും ദുർഗന്ധവും ഇവിടെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
സിങ്ക്- സിങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ ഒരിക്കലും ഇടരുത്. ഇവിടെ അണുക്കൾ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. പിന്നീട് പാത്രങ്ങൾ കഴുകുമ്പോൾ ഇവ കൂടുതൽ ദോഷകരമായി തീരും. ബേക്കിങ് സോഡ ഉപയോഗിച്ച് സിങ്ക് ഉരച്ചുകഴുകുന്നത് നല്ലതാണ്. കാരണം സിങ്കിൽ നിന്ന് പാത്രങ്ങളിലും മറ്റും അണുക്കൾ വ്യാപിക്കാൻ ഇടയുണ്ട്. അതിനാൽ തന്നെ സിങ്ക് വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
സ്റ്റൗവിന്റെ താഴെ ഭാഗം- സ്റ്റൗവിന്റെ മേൽഭാഗം വൃത്തിയാക്കാൻ ശ്രദ്ധിക്കുമെങ്കിലും താഴെ ഭാഗം പലപ്പോഴും അവഗണിക്കപ്പെടും. പാചകത്തിനിടെ ഭക്ഷണത്തിന്റെ വസ്തുക്കളും എണ്ണയും സ്റ്റൗവിന്റെ താഴെ വീഴാൻ സാധ്യതയുണ്ട്. പുറമേ നിന്ന് നോക്കിയാൽ ഇത് കൃത്യമായി കാണില്ല. അതിനാൽ സ്റ്റൗ നീക്കി വൃത്തിയായി തുടയ്ക്കണം. ചൂടുവെള്ളത്തിൽ ഡിഷ് വാഷോ വിനാഗിരിയോ കലർത്തി ഇത് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.
കൗണ്ടർ ടോപ്പുകൾ- പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവ വൃത്തിയാക്കുന്നതും മുറിയ്ക്കുന്നതും കൗണ്ടർ ടോപ്പ് ഉപയോഗിക്കും. അതിനാൽ തന്നെ ബാക്ടീരിയകൾ പെരുകാൻ വളരെ സാധ്യതയുള്ള ഇടമാണ് കൗണ്ടർ ടോപ്പുകൾ. കൗണ്ടർ ടോപ്പ് വെറുതേ വെള്ളം ഉപയോഗിച്ച് തുടയ്ക്കാതെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. കൗണ്ടറിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിന് അനുസരിച്ച് വേണം വൃത്തിയാക്കാൻ. ചൂടുവെള്ളത്തിൽ മൈൽഡ് ആയുള്ള ഡിഷ് വാഷ് ചേർത്ത് ഉപയോഗിക്കാം. വിനാഗിരി വെള്ളത്തിൽ ലയിപ്പിച്ച് ഈ ലായനി ഉപയോഗിച്ചും വൃത്തിയാക്കാം.
















