തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. പ്ലസ് വൺ വിദ്യാർത്ഥികളായ നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. കടലിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേർ തിരയിൽ അകപ്പെടുകയായിരുന്നു. അപകടത്തിൽ പെട്ടവരിൽ ആസിഫിനെ ഉടൻ തന്നെ രക്ഷപ്പെടുത്തി.
മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. തിരയിലകപ്പെട്ട ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റി. കണിയാപുരം സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
STORY HIGHLIGHT: two students missing in the sea
















