അഖില്‍ അനില്‍കുമാറിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകന്‍ ചിത്രം ‘തലവര’ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. പ്രായഭേദമന്യേ പ്രേക്ഷകരില്‍നിന്ന് നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് തലവര അര്‍ജുന്‍ അശോകന്റെ കരിയറില്‍ തന്നെ ഏറെ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നതിൽ യാതൊരു സംശയവും ഇല്ല. വിറ്റിലിഗോ അവസ്ഥയുള്ളൊരു യുവാവിന്റെ ജീവിതവും പ്രണയവും സംഘര്‍ഷങ്ങളുമൊക്കെയാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ ‘പാണ്ട’ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ സന്ധ്യ എന്ന നായിക കഥാപാത്രമായാണ് രേവതി ശര്‍മ എത്തിയിരിക്കുന്നത്. അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ അനിരുദ്ധ് അനീഷ് എഡിറ്റിംഗ് രാഹുല്‍ രാധാകൃഷ്ണൻ.
STORY HIGHLIGHT: thalavara movie success teaser
















