കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് മഫിൻസ്. കടകളിൽ നിന്ന് വലിയ വില കൊടുത്ത് വാങ്ങുന്ന ഈ പലഹാരം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. അതും വളരെ എളുപ്പത്തിൽ.
നന്നായി പഴുത്ത വാഴപ്പഴം ഉടച്ചെടുത്ത് ഒരു പാത്രത്തിലാക്കുക. ഇതിലേക്ക് ഒരു മുട്ടയും അല്പം എണ്ണയും വാനില എസ്സെൻസും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഗോതമ്പ്/റാഗി മാവ്, ബേക്കിംഗ് പൗഡറും പഞ്ചസാരയും ചേർത്ത് കുറേശ്ശെയായി യോജിപ്പിക്കുക. കട്ടയില്ലാതെ മാവ് കലക്കിയെടുക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് ഇഷ്ടമുള്ള നട്‌സ് ചെറുതായി അരിഞ്ഞതും ചേർത്ത് ഒന്നുകൂടി ഇളക്കുക. ഈ മാവ് മഫിൻ മോൾഡുകളിൽ പകുതി നിറച്ച്, 180°C ചൂടിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ 20-25 മിനിറ്റ് ബേക്ക് ചെയ്യുക
















