ആലപ്പുഴ: ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഇടപ്പോൺ സ്വദേശി മുരളീധരൻ(53) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മുരളിധരന് ആനയുടെ കുത്തേറ്റത്. പരുക്കേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. മദപ്പാടിലായിരുന്ന ആനയെ തളയ്ക്കാനാണ് മുരളി എത്തിയത്.
മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ആനയുടെ പാപ്പാനാണ് മുരളി. ആദ്യം കുത്തേറ്റ പപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠന്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു.
















