പ്രായമായവരും തടിയുള്ളവരും നൃത്തം അവതരിപ്പിക്കുന്നതിനെതിരെ നടി ഊർമ്മിള ഉണ്ണി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ഓരോ പ്രായത്തിലും അതിനനുസരിച്ചുള്ള കാര്യങ്ങളേ ചെയ്യാവൂ എന്നും താൻ ഇപ്പോൾ നൃത്തം ചെയ്യാൻ ഇറങ്ങിയാൽ മറ്റുള്ളവർക്കും ഇങ്ങനെ തന്നെയാണ് തോന്നുകയെന്നും താരം പറഞ്ഞു.
താരം പറയുന്നു:
പ്രായമൊക്കെ വെറും നമ്പറാണ് എന്ന് പലരും പറയും. പക്ഷെ മേലുവേദന വരുമ്പോൾ ശരിക്കും മനസിലാകും അതൊന്നുമല്ല കാര്യം എന്ന്. അതാത് കാലത്ത് അതാത് പോലെ മുന്നോട്ടു പോകണം. ചിലർ പറയും, ‘മരണം വരെ നൃത്തം ചെയ്യും’ എന്നൊക്കെ. എന്തിനാണത്.. അവരുടെ ഡാൻസ് കാണുമ്പോൾ വീട്ടിലിരുന്നാൽ പോരേ, അവിടെയിരുന്ന് കളിച്ചാൽ പോരെ എന്നൊക്കെ മനസിൽ തോന്നും. ഭയങ്കര തടിയുള്ളവർ സ്‌റ്റേജിൽ വന്ന് കളിക്കുന്നത് കാണുമ്പോൾ എന്തൊരു വൃത്തികേടാണ് എന്ന് തോന്നാറുണ്ട്. വയ്യെങ്കിൽ ഇവർക്ക് വീട്ടിലിരുന്നൂടെ എന്ന് തോന്നും. ഞാനിപ്പോൾ ഡാൻസ് ചെയ്യാൻ ഇറങ്ങിയാൽ ഓരോരുത്തർക്കും എന്നെ പറ്റിയും അങ്ങനെയല്ലേ തോന്നുക. അതുകൊണ്ട് തന്നെ പറ്റാത്തത് വേണ്ടാ എന്ന് വെക്കാൻ നമ്മൾ തീരുമാനമെടുക്കണം.
content highlight: Urmila Unni
















