വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ സ്പെഷ്യൽ പൊരിച്ച പത്തിരി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പത്തിരിപ്പൊടി -1 കപ്പ്
- തിളയ്ക്കുന്ന വെള്ളം – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 2 ടേബിൾസ്പ്പൂൺ
- ചെറിയ ജീരകം – ½ ടീസ്പുൺ
- എള്ള് – 1 ടീസ്പുൺ
- ഉള്ളി – 3 എണ്ണം
- ഉപ്പ് ആവശ്യത്തിന്
- നെയ്യ് – ½ ടീസ്പുൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
വലിയൊരു പാനിൽ വെള്ളം, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ തിളയ്ക്കുമ്പോൾ പത്തിരിപ്പൊടി കുറേശ്ശെ ചേർത്ത് വാട്ടികുഴച്ചെടുക്കുക. വാട്ടിയ പൊടി 5 മിനിറ്റ് അടച്ചു വച്ചശേഷം, തേങ്ങ, ജീരകം, ഉള്ളി എന്നിവ ചതച്ചതും ചേർത്ത് ചുട് പോകും മുൻപ് നല്ലതുപോലെ കുഴച്ചെടുക്കുക. കുഴച്ച മാവ് ഒരു സെൻറീമീറ്റർ കനത്തിൽ പരത്തി എടുത്തശേഷം പത്തിരിയുടെ ആകൃതിയിൽ മുറിച്ചെടുക്കുക. തിളച്ച വെളിച്ചെണ്ണയിൽ പത്തിരി ഇട്ടു വറത്തുകോരുക.
















