സെപ്റ്റംബര്‍ 9ന് ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങും. അതിന് തൊട്ടുമുമ്പായി നാലാം തീയതി മറ്റൊരു ഗാലക്‌സി ലോഞ്ച് ഇവന്‍റ് പ്രഖ്യാപിച്ചിരിക്കുകയാണ് സാംസങ് മൊബൈല്‍സ്. ഗാലക്‌സിയുടെ ലോഞ്ച് പരിപാടിയില്‍ അവതരിപ്പിക്കപ്പെടുക ഗാലക്സി എസ്25 എഫ്‌ഇ 5ജി സ്‌മാര്‍ട്ട്‌ഫോണും, ഗാലക്‌സി ടാബ് എസ്11 യുമാണ്.
മറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബജറ്റ്-ഫ്രണ്ട്‌ലിയായ ഗാലക്‌സി എഫ്ഇ നിര സാംസങ് അവതരിപ്പിക്കുന്നത് ആപ്പിളിന് ഭീഷണിയായേക്കും. സാംസങ് ഗാലക്‌സി എസ്25 എഫ്‌ഇയുടെ പ്രധാന സവിശേഷതകള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
റിപ്പോര്‍ട്ട് അനുസരിച്ച് കറുപ്പ്, വെളുപ്പ്, വയലറ്റ്, ഐസി ബ്ലൂ എന്നിങ്ങനെയുള്ള നിറങ്ങളിലാണ് സാംസങ് ഗാലക്‌സി എസ്25 എഫ്‌ഇ വിപണിയിലെത്തുക.ഡിസൈനിലേക്ക് വന്നാല്‍ എസ്25 മോഡലിലെ മറ്റ് ഫോണുകള്‍ക്ക് ഏതാണ് സമാനമായിരിക്കും ഇതും. ഫ്ലാറ്റ് ഡിസ്‌പ്ലെയും വശങ്ങളും റിയര്‍ ഭാഗവും, ഇടത് വശത്ത് മുകളിലായി ക്യാമറയും എല്ലാമായി ഡിസൈനില്‍ പുതുമയ്‌ക്ക് വലിയ സാധ്യതയില്ല.
റെന്‍ഡറുകള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഗാലക്സി എസ്25 എഫിയുടെ ബെസ്സെലലില്‍ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. എക്‌സിനോസ് 2400 ചിപ്‌സെറ്റില്‍ 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് സംയോജനത്തോടെയാവും സാംസങ് ഗാലക്‌സി എസ്25 എഫ്ഇ അവതരിപ്പിക്കപ്പെടുക. 50 എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ്, 8 എംപി ടെലിഫോട്ടോ (3x) എന്നിവയാണ് റിയര്‍ ഭാഗത്ത് പറയപ്പെടുന്നത്.
ഗാലക്‌സി എസ്25 എഫ്‌ഇയുടെ വിലയും മുന്‍ഗാമിയുടെ അതേ നിലയില്‍ തന്നെയായിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ 59,999 രൂപയായിരിക്കും സാംസങ് ഗാലക്‌സി എസ്25 എഫ്ഇ ബേസ് മോഡലിന് ഇന്ത്യയില്‍ വില.
















