മരിക്കും മുൻപ് നടൻ മമ്മൂട്ടിയെ നേരിൽ കാണണം… തന്റെ 108-ാം ജന്മദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരോട് ഏറെനാളായി ഉള്ളിലൊതുക്കിവെച്ചിരുന്ന ആഗ്രഹം ഫിലോമിന പങ്കുവെച്ചു.
ഫിലോമിനയുടെ കൊച്ചുമകനും മമ്മൂട്ടിയും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ വീട്ടിലുണ്ട്. ഈ ഫോട്ടോയിൽ നോക്കിയാണ് മമ്മൂട്ടിയെ നേരിൽ കാണണം എന്ന ആഗ്രഹം ഫിലോമിന പറഞ്ഞത്. പണ്ടേ മമ്മൂട്ടിയുടെ ആരാധികയാണ് ഫിലോമിന.
105-ാം വയസ്സിൽ പേസ്‌മേക്കർ ഘടിപ്പിച്ച് മാധ്യമങ്ങളിൽ ഇടം നേടിയ ആളാണ് പൊന്നുരുന്നി ലാൽസലാം റോഡിൽ മിഷേൽ വീട്ടിൽ ഫിലോമിന. 108-ാം ജന്മദിനം വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ആഘോഷിച്ചത്.
content highlight: Mammootty
















