അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ്ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്. ശബരിമലയുടെ ഉയർച്ചക്കും വളർച്ചക്കും വേണ്ടിയാണ് സംഗമം നടത്തുന്നത്. രാഷ്ട്രീയം കലർത്തുന്നത് അംഗീകരിക്കുന്നില്ലെന്നും ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുകയാണെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് വ്യക്തമാക്കി. രാഷ്ട്രീയ എതിര്‍പ്പുകള്‍ക്ക് ഇടയിലും സമുദായ സംഘടനകളുടെ പിന്തുണയാണ് അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ആത്മവിശ്വാസം. വിശ്വാസങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് എന്‍.എസ്.എസ് പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനിച്ചത്. പരിപാടിയുമായി സഹകരിക്കണമോ എന്ന കാര്യത്തില്‍ യു.ഡി.എഫില്‍ രണ്ടഭിപ്രായമാണ്.
















