ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സദ്യ. അതിലെ ഓരോ വിഭവങ്ങളും പ്രധാനപെട്ടതാണ്. ഇന്ന് സദ്യയിലെ പൈനാപ്പിൾ പച്ചടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പൈനാപ്പിള്‍
- പച്ചമുളക് – ആറെണ്ണം
- തൈര് – അരകപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – ഒരു ടീസ്പൂണ്‍
- തേങ്ങ -അരമുറി
- ജീരകം – കാല്‍ ടീസ്പൂണ്‍
- മഞ്ഞപ്പൊടി -കാല്‍ ടീസ്പൂണ്‍
- മുളകുപൊടി – കാല്‍ ടീസ്പൂണ്‍
- വെളിച്ചെണ്ണ -കടുക് വറുക്കാന്‍ ആവശ്യത്തിന്
- കടുക് – കാല്‍ ടീ സ്പൂണ്‍
- ചുവന്ന മുളക് – രണ്ട് എണ്ണം
- കറിവേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം പൈനാപ്പിള്‍ വൃത്തിയിൽ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇങ്ങനെ അരിഞ്ഞെടുത്ത പൈനാപ്പിള്‍ ഉപ്പുംചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് കുറച്ച് പഞ്ചസാര, മഞ്ഞപ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കുക. നല്ലരീതിയിൽ വെന്തുകുറുകി വരുമ്പോള്‍ അരച്ചുവച്ചിരിക്കുന്ന തേങ്ങ, ജീരകം,കടുക്, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കണം. കറി കുറുകിവരുമ്പോള്‍ തൈര് കൂടി ചേര്‍ത്ത് തീ ഓഫാക്കാം. ശേഷം വെളിച്ചെണ്ണയില്‍ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് വറുത്ത് കറിറ്റിലേക്ക് ഒഴിക്കുക.
















