9 സീറ്റുള്ള ടാറ്റാ വിംഗർ പ്ലസ് അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്. കൂടുതൽ സുഖപ്രദവും വിശാലവും നൂതനവുമായ യാത്രാനുഭവം ഈ വാഹനം നൽകുമെന്ന് ടാറ്റാ മോട്ടോഴ്സ് നിര്‍മ്മാതാക്കള്‍ പറഞ്ഞു. കൂടാതെ, ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.
പുതിയ ടാറ്റാ വിംഗർ പ്ലസിൽ റിക്ലെയിൻ ചെയ്യാവുന്ന ക്യാപ്റ്റൻ സീറ്റും കൈത്താങ്ങുകൾ ക്രമീകരിക്കാവുന്നതാണ്. ഓരോ യാത്രക്കാരനും വ്യക്തിഗത യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, എയർ കണ്ടീഷനിംഗ് വെന്റുകൾ എന്നിവയുമുണ്ട്.
യാത്രക്കാരുടെ കാലുകള്‍ വെയ്ക്കുന്നതിന് കൂടുതല്‍ സ്ഥലസൗകര്യവുമുണ്ട്. മോണോകോക്ക് ഷാസിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ മികച്ച സുരക്ഷയും സ്ഥിരതയും വാഹനം ഉറപ്പാക്കുന്നു. ഈ മോണോകോക്ക് ഘടന കാരണം കാറില്‍ സഞ്ചരിക്കുന്ന പോലെയുള്ള യാത്രാസുഖം ഓരോ യാത്രക്കാരനും ലഭിക്കുന്നു.
പുതിയ 9 സീറ്റുള്ള ടാറ്റാ വിംഗർ പ്ലസിന് 2.2 ലിറ്റർ ഡൈകോർ ഡീസൽ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 100 എച്ച്‌പി പവറും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ വാഹനത്തിൻ്റെ നിലവിലെ എക്സ്-ഷോറൂം വില 20.60 ലക്ഷം രൂപയാണ്.
മെച്ചപ്പെട്ട ബിസിനസ്സ് മാനേജ്മെന്റിനായി വാഹനത്തിന്റെ തത്സമയ ട്രാക്കിംഗ്, ഡയഗ്നോസ്റ്റിക്സ്, ഫ്ലീറ്റ് ഒപ്റ്റിമൈസേഷൻ എന്നിവ സാധ്യമാക്കുന്ന ടാറ്റാ മോട്ടോഴ്സിന്റെ ഫ്ലീറ്റ് എഡ്ജ് കണക്റ്റഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോം ഇതിലുണ്ട്.
content highlight: TATA Winger
















