നല്ല ക്രിസ്പി ശർക്കരവരട്ടി ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഐറ്റം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ചക്കായ- 2 കിലോ
- ശർക്കര- 400 ഗ്രാം
- മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
- അരി- 1/2 കപ്പ്
- പഞ്ചസാര- 4 ടേബിൾസ്പൂൺ
- ചുക്ക്- 2 ടേബിൾസ്പൂൺ
- കുരുമുളകുപൊടി- 1 ടീസ്പൂൺ
- ഏലയ്ക്ക- 8
- ജീരകം- 1 ടീസ്പൂൺ
- വെള്ളം- 1/2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
രണ്ടു കിലോ പച്ചക്കായ തൊലി കളഞ്ഞ് ഉപ്പു വെള്ളത്തിൽ മുക്കി വെയ്ക്കാം. ഇനി അത് നടുവെ കീറി അധികം കട്ടി കുറയാതെ അരിഞ്ഞെടുത്ത് കുറച്ച് മഞ്ഞൾ ചേർത്ത വെള്ളത്തിൽ മുക്കി വെയ്ക്കാം. ശേഷം വെള്ളം കളഞ്ഞ് അരിച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി കായ കഷ്ണങ്ങൾ ചേർത്തു വറുത്തെടുക്കാം. അര കപ്പ് അരി വറുത്തെടുത്തിലേയ്ക്ക് നാല് ടേബിൾസ്പൂൺ പഞ്ചസാരയും, രണ്ട് ടേബിൾസ്പൂൺ ചുക്കും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഏലയ്ക്കയും, ഒരു ടീസ്പൂൺ ജീരകവും ചേർത്ത് പൊടിച്ചെടുക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 400 ഗ്രാം ശർക്കരയിലേയ്ക്ക് അര കപ്പ് വെള്ളം ചേർത്ത് അലിയിച്ചെടുക്കാം. വറുത്തു വെച്ചിരിക്കുന്ന കായ കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്ത് ഇളക്കാം. പൊടിച്ചു വെച്ചിരിക്കുന്ന അരിയും പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കുക.
















