നിങ്ങളൊരു സദ്യ പ്രേമിയാണോ? എങ്കിൽ ഈ സ്പോട്ട് നിങ്ങൾക്കുള്ളത്. 365 ദിവസവും സദ്യ കിട്ടുന്ന ഒരു സ്പോട്ട്. ഓണാഘോഷ വേളയിൽ മാത്രം സദ്യ വിളമ്പുന്ന പല സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി, വർഷത്തിൽ എല്ലാ ദിവസവും പരമ്പരാഗത കേരള സദ്യ വിളമ്പുന്ന ഒരു റെസ്റ്റോറന്റ്. ചേർത്തലയിൽ ആണ് സ്പോട്ട്. എൻഎച്ചിൽ തന്നെയാണ്. സാധാ സദ്യയല്ലാതെ ഓണത്തിന് സ്പെഷ്യൽ സദ്യയുണ്ട്, അതും മൂന്ന് തരം പായസവും കൂട്ടി 20-ലധികം രുചികരമായ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള സദ്യ.
സദ്യയ്ക്ക് പുറമെ ദോശ വെറൈറ്റികൾ വേറെയും. തട്ട് ദോശ, മസാല ദോശ, പൊടി ദോശ, ചീസ് ദോശ, പനീർ ദോശ, മഷ്‌റൂം ദോശ, നെയ്യ് റോസ്റ്റ് അങ്ങനെ നീളുന്ന ദോശ വെറൈറ്റികൾ. ഇത് കൂടാതെ ഊത്തപ്പം വെറൈറ്റികൾ വേറെയും. ഇത് ഇഡലി, വട, ചപ്പാത്തി, പൊറോട്ട അങ്ങനെയുള്ള വെറൈറ്റികൾ വേറെയും. ഇനി ഇതൊന്നും കൂടാതെ ചൈനീസ് ഐറ്റംസ് വെജിറ്റേറിയൻ രീതിയിൽ വേണമെങ്കിൽ അതും ഉണ്ട്, കൂടാതെ നല്ല വെജ് ബിരിയാണിയും കിട്ടും.
ഇരുപതിന് മുകളിൽ വിഭവങ്ങളാണ് ഓണസദ്യയിൽ. ഇനി ഇത് കൂടാതെ സാധാരണ സദ്യയിൽ ചോറും സാമ്പാറും പരിപ്പും പപ്പടവും കൂടാതെ ഉപ്പേരി, ശർക്കരവരട്ടി, ഉപ്പ്, അച്ചാർ, പാവയ്ക്ക കിച്ചടി, ബീറ്റ്റൂട്ട് പച്ചടി, മധുര കറി, മെഴുക്കുപുരട്ടി, അവിയൽ, തോരൻ, പുളിശ്ശേരി, രസം, മോര്, പായസം ഇത്രയും ഐറ്റംസ് വേറെയും. ഇനി സദ്യ വേണ്ടാത്തവർക്ക് നല്ല വെജിറ്റബിൾ ബിരിയാണിയും ഉണ്ട്.
നിങ്ങൾ ചേർത്തല ഭാഗത്തുകൂടേ പോവുകയാണെങ്കിൽ നല്ല വെജിറ്റേറിയൻ രുചികൾ ആസ്വദിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നേരെ ഓണം റെസ്റ്റോറന്റിൽ വരുക, ആസ്വദിക്കുക.
ഇനങ്ങളുടെ വില
1. കേരള സദ്യ: 120/- രൂപ
2. വെജിറ്റബിൾ ബിരിയാണി: 140/- രൂപ
3. പൈനാപ്പിൾ ജ്യൂസ്: 80/- രൂപ
വിലാസം: ഓണം വെജ് റെസ്റ്റോറൻ്റ്, മതിലകം – ഷാപ്പുപടി റോഡ്, ചോയ്സ് നഗർ, ചേർത്തല, കേരളം 688524
ഫോൺ നമ്പർ: 8714703888
















