22ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷൻ സന്ദർശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഇതുവരെ നടന്ന എക്സിബിഷനുകളില്‍ വെച്ചേറ്റവും വലിയതാണ് ഈ സംഘടിപ്പിച്ചിരിക്കുന്നത്. 92,000 ചതുരശ്ര മീറ്ററിലാണ് ഇത്തവണത്തെ ഒമ്പത് ദിവസം നീളുന്ന അഡിഹെക്സ് വേദി ഒരുക്കിയിരിക്കുന്നത്.
രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. പുതിയ 11 രാജ്യങ്ങളടക്കം 68 രാജ്യങ്ങളാണ് ഇത്തവണ അഡിഹെക്സില്‍ പങ്കെടുക്കുന്നത്. മേള കേവലമൊരു സാംസ്കാരിക, കായിക പരിപാടി മാത്രമല്ലെന്നും ഏത് രൂപത്തിലാണ് നാം പൈതൃകത്തെ സംരക്ഷിക്കുകയും അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യുന്നതെന്ന് കാണിക്കുന്നതുമാണ് പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികൾ പ്രദർശിപ്പിച്ചിട്ടുള്ള പുതിയ ഉൽപന്നങ്ങളും സംരംഭങ്ങളും പരിശോധിച്ച ശേഷം അദ്ദേഹം പറഞ്ഞു.
story highlight: sheikh hamdan visits adihex
















