ദുബൈ എമിറേറ്റിലെ അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിങ് മേഖല പ്രഖ്യാപിച്ചു. പീക്ക് ആൻഡ് ഓഫ് പീക്ക് താരിഫ് സംവിധാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പുതിയ പാർക്കിങ് മേഖലയിലെ നിരക്കുകൾ. നഗരത്തിനകത്ത് സോൺ 365സി, നഗരത്തിന് പുറത്ത് സോൺ 365ഡി എന്നീ രണ്ട് പെയ്ഡ് പാർക്കിങ് മേഖലകളാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്.
പാർക്കിങ് സ്ഥലങ്ങൾ മനസിലാക്കുന്നതിനായി സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്നും പാർക്കിൻ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. കൂടാതെ തിരക്കേറിയ സമയവും അല്ലാത്ത സമയവും അനുസരിച്ചത് നിരക്കുകളിൽ മാറ്റമുണ്ടാകും. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും പാർക്കിങ് സൗജന്യമായി തുടരും. പുതിയ പാർക്കിങ് മേഖലകളിലും പ്രതിമാസ നിരക്കിൽ സബ്സ്ക്രിബ്ഷനും അനുവദിച്ചിട്ടുണ്ട്.
STORY HIGHLIGHT: new paid parking zone
















