അൽ തന്യാ സ്ട്രീറ്റ് നവീകരണം ആരംഭിച്ചതായി വ്യക്തമാക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നിലവിലുള്ള റൗണ്ട്എബൗട്ട് നവീകരണം, സ്ട്രീറ്റ് 10, അൽ താനിയ സ്ട്രീറ്റ് എന്നിവയുടെ ജങ്ഷനിൽ സിഗ്നൽ നിർമിക്കുക, നടപ്പാതകൾ വികസിപ്പിക്കുക എന്നിവയാണ് പ്രധാന നവീകരണത്തിൽ ഉൾപ്പെടുന്നത്.
ഈ മാസത്തോടെ നവീകരണങ്ങൾ പൂർത്തിയാക്കാനാണ് ഇതുവരെയുള്ള തീരുമാനം. ദുബായിലെ ജനസംഖ്യ വളർച്ചയ്ക്ക് ഉതകുന്ന വികസനവും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതാണ് ഈ നവീകരണത്തിന്റെ പിന്നിലെ ലക്ഷ്യവും.
STORY HIGHLIGHT: Al Tanya Street renovation begins
















