ലൈംഗികാരോപണത്തില്‍ കുരുങ്ങി വിവാദ നായകനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് കൈയ്യൊഴിയില്ലെന്ന് ഉറപ്പായി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യപ്പെട്ടെങ്കിലും രാഹുലിന് രാഷ്ട്രീയ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആരോപണം പുകമറ സൃഷ്ടിക്കാനും കോണ്‍ഗ്രസ് മുന്നേറ്റം തടയാനുമാണെന്നാണ് നേതാക്കളുടെ ആരോപണം.
പ്രതിപക്ഷനേതാവ് വി ഡി സതീശനും, കെ പി സി സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും നേരത്തെതന്നെ രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷം കടുത്ത നടപടിയെന്ന നിലപാട് സ്വീകരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടം എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു. ധാര്‍മ്മികതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതുപോലെ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി നേതൃത്വം തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്.
രാഹുലിനെതിരെ സി പി ഐ എമ്മും ബി ജെ പിയും പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് നേതൃത്വം ഒറ്റക്കെട്ടായി നീക്കം നടത്തുന്നത്.ഇതിനിടയില്‍ സി പി ഐ വനിതാ നേതാവ് രാഹുല്‍ വിഷയത്തില്‍ നടത്തിയ പരസ്യ പ്രതികരണവും കോണ്‍ഗ്രസിന് പിടിവള്ളിയായിരിക്കയാണ്. മനപൂര്‍വ്വം ഇരകളെ സൃഷ്ടിക്കുകയാണ് എന്നായിരുന്നു പത്തനംതിട്ടയിലെ ഒരു വനിതാ നേതാവിന്റെ ആരോപണം. രാഹുല്‍ വിഷയത്തില്‍ പുറത്തുവരുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നതിന് ഇടയിലാണ് ഇതേ ആരോപണവുമായി സി പി ഐ വനിതാ നേതാവ് രംഗത്തെത്തിയത്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി വിലയിരുത്തുന്നത്. ആരോപണങ്ങളും വിവാദങ്ങളും പത്രമാധ്യമങ്ങളില്‍ പ്രചരിച്ചതല്ലാതെ പരാതിയുമായി ആരും എത്തിയിട്ടില്ല. ചില ശബ്ദ സന്ദേശങ്ങള്‍ പ്രചരിച്ചുവെന്നല്ലാതെ തെളിവുതള്‍ നിരത്തി ആരും പൊലീസിനുമുന്നില്‍ പരാതി ഉന്നയിച്ചിട്ടില്ല. ലൈംഗിക ആരോപണത്തില്‍ കെട്ടിച്ചമച്ചതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്കു പിന്നില്‍. അതിനാല്‍ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. ഇതോടെയാണ് രാഹുലിന് രാഷ്ട്രീയ കവചം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം കൈക്കൊണ്ടത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സി പി ഐ എമ്മും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
STORY HIGHLIGHT : congress support rahul mamkoottathil explained
















