ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്ന ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ്. അതില്‍ ഏറ്റവും പ്രധാനം ഹൃദയാഘാതമാണ്. ഹൃദയാഘാതത്തിന് പലപ്പോഴും തിരിച്ചറിയപ്പെടാത്ത ചില ലക്ഷണങ്ങളുണ്ടാകാം. അവ ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ മുന്‍പ് തന്നെ അനുഭവപ്പെട്ടേക്കാം.
ദിവസങ്ങൾക്ക് മുന്‍പേ ശ്രദ്ധിക്കേണ്ട ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…
- അസാധാരണമായ ക്ഷീണം
നന്നായി ഉറങ്ങിയതിന് ശേഷമോ ചെറിയ കായികാധ്വാനത്തിന് ശേഷമോ ഒരു കാരണവുമില്ലാതെ കടുത്ത ക്ഷീണം അനുഭവപ്പെടുന്നത് ഒരു ആദ്യകാല ലക്ഷണമാകാം. ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണിത് സംഭവിക്കുന്നത്. ഇത് രക്തചംക്രമണം കുറയ്ക്കുകയും പേശികളിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
- നെഞ്ചിലെ ചെറിയ അസ്വസ്ഥത
കഠിനമായ നെഞ്ചുവേദനയ്ക്ക് പകരം, നെഞ്ചില്‍ മുറുക്കമോ, സമ്മര്‍ദ്ദമോ, ഞെരുങ്ങുന്നതു പോലെയോ ഒരു തോന്നല്‍ വന്നുംപോയും ഇരിക്കാം. ഇത് പലപ്പോഴും ദഹനക്കേടാണെന്ന് കരുതി അവഗണിക്കാറാണ് പതിവ്, എന്നാല്‍ ഇത് ഹൃദ്രോഗം സംബന്ധിച്ച പ്രധാനപ്പെട്ട മുന്നറിയിപ്പാണ്.
- ശ്വാസംമുട്ടല്‍
മുന്‍പ് എളുപ്പത്തില്‍ ചെയ്തിരുന്ന കോണിപ്പടി കയറുക, വീട്ടുജോലികള്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നത് ഹൃദയം ശരിയായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം.
- കഴുത്തിലും താടിയിലും പുറത്തും അസ്വസ്ഥത
ഈ ഭാഗങ്ങളില്‍ വേദനയോ പിരിമുറുക്കമോ അനുഭവപ്പെടുക, പ്രത്യേകിച്ച് ഇത് നെഞ്ചില്‍ നിന്ന് വ്യാപിക്കുന്നതായി തോന്നുകയാണെങ്കില്‍, അത് ഹൃദയത്തില്‍ നിന്നുള്ള വേദനയുടെ പ്രതിഫലനമാകാം. സ്ത്രീകളില്‍ ഇത്തരത്തിലുള്ള അസാധാരണമായ അസ്വസ്ഥതകള്‍ കൂടുതലായി കണ്ടുവരുന്നു.
- ഓക്കാനം അല്ലെങ്കില്‍ തലകറക്കം
ഭക്ഷണം, നിര്‍ജ്ജലീകരണം, അല്ലെങ്കില്‍ മറ്റ് അസുഖങ്ങള്‍ എന്നിവ കൊണ്ടല്ലാതെ തലകറക്കം, ബോധക്ഷയം, ഓക്കാനം തുടങ്ങിയവ തലച്ചോറിലേക്കും ദഹനവ്യവസ്ഥയിലേക്കും രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാകാം. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയാണ്.
- അമിതമായ വിയര്‍പ്പ്
കായികാധ്വാനം ചെയ്യാത്തപ്പോഴും ചൂടില്ലാത്ത കാലാവസ്ഥയിലും പെട്ടെന്നുണ്ടാകുന്ന വിയര്‍പ്പ്, പ്രത്യേകിച്ച് തണുത്ത വിയര്‍പ്പ്, ഹൃദയത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. ഉത്കണ്ഠയോ ശാരീരിക അസ്വസ്ഥതയോ മൂലം ഇത്തരത്തില്‍ ശരീരത്തില്‍ വിയര്‍പ്പ് ഉണ്ടാകാറുണ്ട്.
- നെഞ്ചിടിപ്പ്
കാപ്പി കുടിക്കുകയോ സമ്മര്‍ദ്ദമോ പോലുള്ള വ്യക്തമായ കാരണമില്ലാതെ ഹൃദയമിടിപ്പ് കൂടുകയോ ക്രമമില്ലാതെ ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യുന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകുന്നതിന്റെ സൂചനയാകാം
content highlight: Heart attack
















