സാംസങ് ഗാലക്സി F17 5G ഇന്ത്യയിൽ ഏറെ സവിശേഷതകളോടെയാണ് എത്തുന്നത്. സ്മാർട്ട്പ്രിക്സ് (SmartPrix) റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്സി F17 5G 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ഫുൾ എച്ച്ഡി പ്ലസ് (FHD+) റെസലൂഷനും ഉണ്ടായിരിക്കും.
ഫോട്ടോഗ്രാഫിയിൽ, സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ ഉണ്ടാകും. പിന്നിൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സംവിധാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 1330 (Exynos 1330) പ്രോസസ്സറാണ് ഗാലക്സി F17 5G-ക്ക് കരുത്ത് പകരുക. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ ഫോണിലുണ്ടാകും. എന്നാൽ, ചാർജർ റീട്ടെയിൽ ബോക്സിൽ ഉൾപ്പെടുത്തിയേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ആൻഡ്രോയിഡ് 15ൽ റൺ ചെയ്യുന്ന വൺ യുഐ 7 (One UI 7) ആയിരിക്കും ഈ ഫോണിൽ പ്രവർത്തിക്കുക. ദീർഘകാല സോഫ്റ്റ്വെയർ സപ്പോർട്ടും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് വർഷം വരെ ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും, പൊടി, വെള്ളം എന്നിവയെ ചെറുക്കാൻ IP54 റേറ്റിംഗും ഫോണിന് ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
content highlight: Samsung Galaxy F17 5G
















