ഇനി ഐസ് കഴിക്കാൻ തോന്നിയാൽ ഇതൊന്ന് ട്രൈ ചെയ്തോളൂ.. സേമിയ പാൽ ഐസ് തയ്യാറാക്കാം. അതും വളരെ എളുപ്പത്തിൽ തന്നെ.
ആവശ്യമായ ചേരുവകൾ
- പാൽ -2 കപ്പ്
- സേമിയ – 2 ടേബിൾ സ്പൂൺ
- കണ്ടെൻസ് മിൽക്ക് – 4 ടേബിൾ സ്പൂൺ
- വാനില എസൻസ്/ ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂൺ
- പഞ്ചസാര- 1/4 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാനിൽ പാൽ ഒഴിച്ച് തിളപ്പിക്കുക തിളച്ച പാലിലേക്ക് സേമിയ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ് / ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് സേമിയ വേവുന്നത് വരെ തിളപ്പിക്കുക. അതിനു ശേഷം തണുത്ത സേമിയ മിക്സ് ഒരു മോൾഡിൽ ഒഴിച്ച് കുറഞ്ഞത് 8 മണിക്കൂർ ഫ്രീസ് ചെയ്യുക.
















