രാവിലെ സ്വപ്നം കാണാനാണ് പലർക്കും ഇഷ്ടം. പലരും ഞെട്ടി എഴുന്നേൽക്കുന്നത് ഇതേ തുടർന്നാണ്. പലരുടെയും ജീവിതത്തിലെ വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ കാര്യങ്ങളാണ് ഈ സ്വപ്നങ്ങളിലേറെയും. എന്നാൽ എന്താണ് ഇതിന്റെ യാഥാർഥ്യം, പരിശോധിക്കാം.
സ്വപ്‌നത്തില്‍ നമ്മുടെ ഉള്ളിലെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍, ആഴത്തിലുളള മാനസിക സംഘര്‍ഷങ്ങള്‍, കഴിഞ്ഞകാലത്ത് സംഭവിച്ച പല സംഭവങ്ങള്‍ എന്നിവയെല്ലാം കടന്നുവരുന്നു. ഉറക്കത്തിന്റെ അവസാനമുളള ഈ പ്രത്യേക സമയത്ത് തലച്ചോറിലെ ചില ഭാഗങ്ങള്‍ സജീവമാകുന്നതാണ് ഇതിന് കാരണം. മാത്രമല്ല തലച്ചോറിന്റെ ഓര്‍മ്മയെ നിയന്ത്രിക്കുന്ന ഭാഗം, വൈകാരികതയെ നിയന്ത്രിക്കുന്ന ഭാഗം, കാഴ്ചയെ നിയന്ത്രിക്കുന്ന ഭാഗം ഇവയൊക്കെ ഈ സമയത്ത് സജീവമാകുന്നതുകൊണ്ട് അതിരാവിലെ കാണുന്ന സ്വപ്‌നങ്ങളുടെ ഉള്ളടക്കം കൂടുതല്‍ വൈകാരികവും ആയിരിക്കും.
മ്മുടെ ഉള്ളിലെ പല മാനസിക സംഘര്‍ഷങ്ങളും ഒരു ഡയറിയിലോ ജേണലിലോ എഴുതിക്കൊണ്ടിരുന്നാല്‍ നമ്മുടെ ഉള്ളിലെ വൈകാരിക സംഘര്‍ഷങ്ങള്‍ എന്തൊക്കെയാണെന്നും ചിന്തകള്‍ എന്തൊക്കെയാണെന്നും വിശകലനം ചെയ്യാന്‍ സാധിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൈക്യാട്രിസ്റ്റായ ഡോ. ശ്രീകാന്ത് ശ്രീനിവാസന്‍ പറഞ്ഞു.
content highlight: Dream
















