വീട്ടിൽ എന്തെങ്കിലും ഫങ്ക്ഷൻ ഉണ്ടെങ്കിൽ ഇനി മധുരം വീട്ടിൽ തന്നെ തയ്യാറാക്കാം. ബേക്കറിയിലെ അതെ ലഡ്ഡു സ്വാദിൽ ഇനി വീട്ടിലും തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കടലമാവ് – 500 ഗ്രാം
- പഞ്ചസാര- 250 ഗ്രാം
- നെയ്യ്- ആവശ്യത്തിന്
- ഏലക്കാപ്പൊടി
- മഞ്ഞ നിറം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണാപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.
















