കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. ശരീരത്തിലെ പ്രശ്നങ്ങൾ പലപ്പോഴും ആദ്യം പ്രതിഫലിക്കുന്നതും കണ്ണിലാണ്. അതിനാൽ തന്നെ കണ്ണുകളുടെ സംരക്ഷണം പ്രധാനമാണ്. ദൈന്യംദിന ജീവിതത്തിലെ പല പ്രവർത്തികളും കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അവ ഏതൊക്കെയെന്ന് പരിശോധിക്കാം
- അമിതമായ സ്ക്രീൻ സമയം
മണിക്കൂറുകളോളം ഫോണിലോ ലാപ്‌ടോപ്പിലോ ടിവിയിലോ നോക്കിയിരിക്കുന്നത് കണ്ണുകളുടെ ആയാസം, വരൾച്ച, കാഴ്ച മങ്ങൽ എന്നിവയ്ക്ക് കാരണമാകും. ഇടവേളകളുടെ അഭാവം നിങ്ങളുടെ കണ്ണുകളെ അമിതമായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും വലിയ നേത്ര രോഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യും
- കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മുക
തിരുമ്മുന്നത് കണ്ണിന്റെ അതിലോലമായ കലകൾക്ക് കേടുപാടുകൾ വരുത്തുകയും, അസ്വസ്ഥത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ നിങ്ങളുടെ കൈകളിൽ നിന്ന് കണ്ണുകളിലേക്ക് ബാക്ടീരിയകൾ പകരുന്നതിലൂടെ അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിക്കും.
- പുറത്ത് സൺഗ്ലാസുകൾ ധരിക്കാതിരിക്കുക
അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷണം ഒഴിവാക്കുന്നതിന് കണ്ണടകൾ സഹായിക്കും. തിമിരം, മാക്യുലർ ഡീജനറേഷൻ, കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിൻ്റെ അകാല വാർദ്ധക്യം തുടങ്ങിയ ദീർഘകാല പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.
- മേക്കപ്പ് ധരിച്ച് ഉറങ്ങുക
കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാത്തത് എണ്ണ ഗ്രന്ഥികൾ അടയുന്നതിന് കാരണമാകുന്നു. ഇത് അസ്വസ്ഥയ്ക്ക് കാരണമാകുന്നു. കൂടാതെ സ്റ്റൈസ്, കൺജങ്ക്റ്റിവിറ്റിസ് പോലുള്ള നേത്ര അണുബാധകൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
- കണ്ണിന് പോഷകങ്ങൾ കുറവുള്ള മോശം ഭക്ഷണക്രമം
വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കണ്ണുകൾക്ക് ആവശ്യമാണ്. സംസ്കരിച്ച ഭക്ഷണം കൂടുതലുള്ളതും എന്നാൽ പച്ചക്കറികളും ആരോഗ്യകരമായ കൊഴുപ്പുകളും കുറവുള്ളതുമായ ഭക്ഷണക്രമം കാലക്രമേണ കാഴ്ചയെ ദുർബലപ്പെടുത്തും.
- പതിവ് നേത്ര പരിശോധനകൾ അവഗണിക്കുന്നത്
ഗ്ലോക്കോമ പോലുള്ള പല നേത്രരോഗങ്ങളും നിശബ്ദമായി വികസിക്കുന്നു. പതിവ് നേത്ര പരിശോധനകൾ ഒഴിവാക്കുന്നത് കാഴ്ച നഷ്ടപ്പെടുന്നത് തടയുന്ന പ്രാരംഭ ലക്ഷണങ്ങൾ കാണാതിരിക്കുന്നതിന് കാരണമാകുന്നു.
content highlight: Eye protection
















