വയറുനിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഉള്ളി ചമ്മന്തി. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചെറിയ ഉള്ളി – 25 എണ്ണം
- ഉണക്കമുളക് – 10 എണ്ണം
- വാളൻപുളി – ചെറിയ ചെറുനാരങ്ങാ വലുപ്പത്തില്‍
- കറിവേപ്പില – 2 തണ്ട്
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ചുവടു കട്ടിയുള്ള ഒരു പാത്രം സ്റ്റൗവിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. അതിലേക്ക് കറിവേപ്പിലയും പുളിയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക. ഇത് നന്നായി ചൂടാകുമ്പോൾ അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക്കിട്ട് വഴറ്റുക. ഉള്ളിയും മുളകും തണുത്തു കഴിയുമ്പോൾ ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്കു ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക.
















