സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവന്ദന്‍. വിമര്‍ശനങ്ങള്‍ കേട്ട് അയ്യപ്പ സംഗമത്തില്‍ നിന്ന് പിന്നോട്ടില്ല. ദേവസ്വം ബോര്‍ഡാണ് സംഗമം തീരുമാനിച്ചത്. അതിന് അയ്യപ്പഭക്തന്‍മാരുടെ അംഗീകാരമുണ്ട്. യുവതീ പ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിയും കോടതിവിധിയുടെ ഭാഗമായി വന്ന കാര്യങ്ങളുമാണ്. അതിലേക്ക് ഇപ്പോള്‍ കടന്നുപോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















