മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് സംഭവം നടക്കുന്നത്. കുട്ടികള്‍ പാടാന്‍ തീരുമാനിച്ച ഗാനങ്ങള്‍ മുന്‍കൂട്ടി പരിശോധിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് സ്‌കൂള്‍ അധികൃതർ നൽകുന്ന വിശദീകരണം.
സ്കൂളിൽ കുട്ടികൾ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ദേശഭക്തിഗാനം ആലപിക്കാറുണ്ട്. അതുപോലെ ആ ദിവസം കുട്ടികൾ അബദ്ധത്തില്‍ ഗണഗീതം പാടിയതാണെന്നാണ് സ്‌കൂളിന്റെ വിശദീകരണം. സാധാരണയായി ഇത്തരത്തിലുള്ള ഗാനങ്ങൾ സ്‌കൂളുകളിലെ സ്വാതന്ത്ര്യദിന പരിപാടികളില്‍ ആലപിക്കാറില്ല. അതുമാത്രമല്ല ആര്‍എസ്എസിന്റെ ശാഖകളില്‍ പാടാറുള്ളതാണ് ഈ ഗാനം.
‘കുട്ടികള്‍ പാടിയതാണ്, മുന്‍കൂട്ടി പരിശോധിച്ചിരുന്നില്ല. അബദ്ധം പറ്റിയതാണ്.’ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്ക് എവിടെ നിന്നാണ് ഈ പാട്ടി ലഭിച്ചതെന്നോ, എങ്ങനെയാണ് കുട്ടികള്‍ ഈ പാട്ട് തിരഞ്ഞെടുത്തതെന്നോ വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
STORY HIGHLIGHT: students sings rss ganageetham
















