തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി (ആര്‍മി) 2025 സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടത്തുന്നതാണ്. കേരള സംസ്ഥാനത്ത് അഗ്‌നിവീര്‍ വിഭാഗത്തിലും, കേന്ദ്ര/മേഖലാ വിഭാഗത്തില്‍ കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ക്കായി 2025 ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ നടത്തിയ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയില്‍ (CEE) യോഗ്യത നേടിയ പുരുഷ അപേക്ഷകരാണ് ഈ റാലിയില്‍ പങ്കെടുക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍ (8 & 10 പാസ്) വിഭാഗങ്ങളിലേക്കുള്ള റാലിയില്‍ പങ്കെടുക്കും. മത അധ്യാപകര്‍, കാറ്ററിംഗ് എന്നീ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍, ഹവില്‍ദാര്‍ സര്‍വേയര്‍ ഓട്ടോ കാര്‍ട്ടോ, ഹവില്‍ദാര്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള, കേരളത്തിലെയും കര്‍ണാടകയിലെയും എല്ലാ ജില്ലകളില്‍ നിന്നുള്ള ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളും ഈ റാലിയില്‍ പങ്കെടുക്കും.
ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷാ (CEE) ഫലം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്, കൂടാതെ അവരുടെ വ്യക്തിഗത അക്കൗണ്ടും രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയും ലോഗിന്‍ ചെയ്ത്‌കൊണ്ട്, ജോയിന്‍ ഇന്ത്യന്‍ ആര്‍മി വെബ്സൈറ്റില്‍ നിന്നും എടുക്കാവുന്നതാണ്.
ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്റ് തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും പക്ഷപാതരഹിതവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്, ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയിലും, റിക്രൂട്ട്മെന്റ് റാലിയില്‍ നടത്തുന്ന ടെസ്റ്റുകളിലും
ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ടിംഗ് ഏജന്റുമാരായി വേഷമിടുന്ന വ്യക്തികളുടെയും, വഞ്ചകരുടെയും ഇരകളാകരുത്.
CONTENT HIGH LIGHTS; Army recruitment rally in Idukki from September 10 to 16
















