ഇടവ റെയിൽവേ മേൽപ്പാലനിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾക്കെതിരായ ഹർജി തള്ളി സുപ്രീം കോടതി. ഇനി സ്ഥലമേറ്റെടുപ്പ് നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാനാകും. ഇടവ നിവാസികളായ ആറ് പേരാണ് സ്ഥലമേറ്റെടുപ്പ് നടപടികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
മേൽപാലത്തിന്റെ സ്ഥാന നിർണയത്തിൽ അപാകതയുണ്ടെന്നും സ്ഥലമേറ്റെടുപ്പിൽ പുനഃപരിശോധന വേണെന്നാവശ്യപ്പെട്ടുമാണ് സ്ഥലഉടമകൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. മൂന്ന് തവണ ഹൈക്കോടതി പരിഗണിച്ച വിഷയമാണിതെന്നും സ്ഥലമേറ്റെടുപ്പിന് അനുമതി നൽകി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്ഥല ഉടമസ്ഥരിൽ ഭൂരിഭാഗം പേരും സ്ഥലം വിട്ടുനൽകിയതായും കുറച്ചുപേർക്ക് മാത്രമാണ് എതിർപ്പെന്നുമാണ് സർക്കാർ പറയുന്നത്.
STORY HIGHLIGHT:edava railway overbridge land acquisition
















