യാത്രക്കാരുടെ സൗകര്യാർത്ഥം ഓണ തിരക്കുകൾ മുന്നിൽ കണ്ട് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെ.സി. വേണുഗോപാൽ എംപിയുടെ ആവശ്യം അംഗീകരിച്ച് കർണാടക ആർടിസി. കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ.സി. വേണുഗോപാൽ ചർച്ച നടത്തിയിരുന്നു.
കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും മറ്റ് പ്രധാന പട്ടണങ്ങളിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്നും. കൂടാതെ സെപ്റ്റംബർ രണ്ട് മുതൽ നാലുവരെ ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്കും സെപ്റ്റംബർ ഏഴിന് ബെംഗളൂരുവിലേക്ക് തിരികെയും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുമെന്നും കർണാടക ആർടിസി കെ.സി. വേണുഗോപാലിനെ അറിച്ചു.
ബെംഗളൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റാൻഡിൽനിന്ന് ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിൽനിന്നുമായിരിക്കും ബസുകൾ പുറപ്പെടുക. ട്രെയിനിലും മറ്റും ആവശ്യത്തിന് ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ വലിയ ദുരിതമാണ് യാത്രക്കാർ നേരിടുന്നത്. കൂടാതെ തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നതും.
STORY HIGHLIGHT: karnataka rtc
















