തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ പുറത്താക്കിയ ആയമാരെ വീണ്ടും നിയമിച്ച് സർക്കാർ. പിരിച്ചുവിട്ട ഒമ്പത് ആയമാരിൽ ആറുപേരെയാണ് സിപിഎം ഇടപെടലിനെ തുടര്‍ന്ന് വീണ്ടും സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതിനെ തുടർന്ന് ആയമാരെ അറസ്റ്റ് ചെയ്തിരുന്നത്.
കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നത്. കൂടാതെ സംഭവത്തിൽ അജിത, സിന്ധു, മഹേശ്വരി എന്നീ മൂന്ന് ആയമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഒമ്പത് ആയമാരെ പിരിച്ചുവിടുകയായിരുന്നു. ഇതിൽ ആറുപേരെയാണ് ഇപ്പോള്‍ തിരിച്ചെടുക്കുന്നത്.
STORY HIGHLIGHT: government reappoints caretakers in child abuse case
















