കോഴിക്കോട് കളക്ടറേറ്റിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കളക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ജീവനക്കാരിക്ക് നേരേ അതിക്രമമുണ്ടായത്.
സംഭവത്തിനെ തുടർന്ന് ഡെപ്യൂട്ടി കളക്ടര്‍ പരാതിക്കാരിയുടെയും ജീവനക്കാരന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ആരോപണവിധേയനായ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത്.
STORY HIGHLIGHT: civil station woman employee harassed
















