യു.എ.ഇയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. ദീപക് മിത്തലിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഡീഷനൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇദ്ദേഹം. 2023വരെ ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
യു.എ.ഇയിലെ അംബാസഡറായ സഞ്ജയ് സുധീർ സെപ്റ്റംബർ 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ അംബാസഡറെ നിയമിച്ചിരിക്കുന്നത്.
STORY HIGHLIGHT: dr deepak mittal is the next indian ambassador
















