ചേരുവകൾ:
ബീറ്റ്റൂട്ട് – 1 വലുത് (ഗ്രേറ്റ് ചെയ്തത്)
ശർക്കര – 150 ഗ്രാം
തേങ്ങാപ്പാൽ – 2 കപ്പ് (ഒന്നാം പാൽ, രണ്ടാം പാൽ)
നെയ്യ് – 2 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ആവശ്യത്തിന്
ഏലക്ക പൊടി – 1/2 ടീസ്പൂൺ
ഉണ്ടാക്കുന്ന രീതി:
ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് നെയ്യിൽ നന്നായി വഴറ്റുക.
ശർക്കര ഉരുക്കി അരിച്ചെടുത്തത് ഇതിലേക്ക് ചേർത്ത് ഇളക്കുക.
ഈ മിശ്രിതം നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർത്ത് ഇളക്കി തിളപ്പിക്കുക.
നന്നായി കുറുകിയ ശേഷം തീ കുറച്ച് ഒന്നാം പാൽ ചേർക്കുക. അതിനുശേഷം അധികം തിളപ്പിക്കാൻ പാടില്ല.
ഏലക്ക പൊടി ചേർത്ത് ഇളക്കി നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് അലങ്കരിക്കുക.
















