ദുബായിലെ പ്രമുഖ അവതാരകനും സംരംഭകനുമായ അനസ് ബുഖാഷിന്റെ ആഡംബര കാറിന് തീപിടിച്ചു. പോഡ്‌കാസ്റ്റ് ചിത്രീകരണത്തിലെ സാങ്കേതിക തകരാർ കാരണം യാത്ര വൈകിയതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. അപകടം സംബന്ധിച്ച് താരം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പും വിഡിയോയും വൈറലാണ്.
തീപിടിച്ചപ്പോൾ ആരും കാറിൽ ഇല്ലാതിരുന്നത് വലിയ ഭാഗ്യമായി. പോഡ്‌കാസ്റ്റിന്റെ ചിത്രീകരണം പൂർത്തിയാക്കി അതിഥികളുമായി സംസാരിക്കുന്നതിനിടയിലാണ് കാറിന് തീപിടിച്ചെ ന്ന് ആരോ വിളിച്ചുപറയുകയായിരുന്നു. സാങ്കേതിക തകരാർ കാരണം ചിത്രീകരണം വൈകിയില്ലായിരുന്നെങ്കിൽ ഞങ്ങൾ കാറിൽ കയറുമായിരുന്നു. അനസ് പറഞ്ഞു.
പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹത്തിന്റെ ജിഎൽഎസ് മേബാക്ക് കാറിന്റെ എൻജിനിൽ നിന്ന് തീ ആളിപ്പടരുന്നതും ആളുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നതും അനസ് ഞെട്ടലോടെ നോക്കിനിൽക്കുന്നതും കാണാം. ദുബായ് പൊലീസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തിയതിനും അദ്ദേഹം കുറിപ്പിലൂടെ നന്ദി പറഞ്ഞു.
STORY HIGHLIGHT: anas bukhash luxury car fire
















