ചേരുവകൾ:
ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ½ കപ്പ്
പുളി – നെല്ലിക്ക വലുപ്പത്തിൽ
ശർക്കര – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കായം – ഒരു നുള്ള്
കടുക്, ഉലുവ, കറിവേപ്പില, വെളിച്ചെണ്ണ – താളിക്കാൻ
തയ്യാറാക്കുന്ന വിധം:
ചെറിയ കഷണങ്ങളാക്കിയ ഇഞ്ചി എണ്ണയിൽ നന്നായി മൊരിഞ്ഞു ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരുക.
പുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത് പുളിവെള്ളം മാറ്റിവയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില എന്നിവ വറുത്ത് ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക.
ഇതിലേക്ക് പുളിവെള്ളവും ശർക്കരയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
വറുത്ത ഇഞ്ചി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക.
കറി കുറുകി വരുമ്പോൾ കായം ചേർത്ത് അടുപ്പിൽ നിന്ന് മാറ്റുക.
















