ചേരുവകൾ:
നുറുക്ക് ഗോതമ്പ് – 150 ഗ്രാം
ശർക്കര പാനി – 350 മില്ലിലിറ്റർ (ഏകദേശം 400 ഗ്രാം ശർക്കര ഉരുക്കിയത്)
രണ്ടാം പാൽ (കട്ടി കുറഞ്ഞ തേങ്ങാ പാൽ) – 300 മില്ലിലിറ്റർ
ഒന്നാം പാൽ (കട്ടിയുള്ള തേങ്ങാ പാൽ) – 100 മില്ലിലിറ്റർ
ഏലയ്ക്ക പൊടിച്ചത് – 4 എണ്ണം
അണ്ടിപ്പരിപ്പ് – 10 എണ്ണം
ഉണക്ക മുന്തിരി – ആവശ്യത്തിന്
നെയ്യ് – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
നുറുക്ക് ഗോതമ്പ് നന്നായി കഴുകി ഒരു പ്രഷർ കുക്കറിൽ 750 മില്ലിലിറ്റർ വെള്ളം ഒഴിച്ച് വേവിക്കുക. ഒരു വിസിൽ വന്ന ശേഷം തീ കുറച്ച് 20 മിനിറ്റ് വേവിച്ചെടുക്കുക.
ചൂടായ ഒരു ഉരുളിയിൽ നെയ്യ് ചേർത്ത് വേവിച്ച ഗോതമ്പ് വെള്ളം ഇല്ലാതെ ചേർത്ത് 3-4 മിനിറ്റ് വഴറ്റുക.
ഇതിലേക്ക് ശർക്കര പാനി, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കി കുറുക്കിയെടുക്കുക.
കട്ടി കുറഞ്ഞ തേങ്ങാ പാൽ ഒഴിച്ച് ഇളക്കി 8 മിനിറ്റ് വറ്റിച്ചെടുക്കുക.
തീ കുറച്ച ശേഷം കട്ടിയുള്ള തേങ്ങാ പാൽ ചേർത്ത് നന്നായി ഇളക്കുക.
അവസാനം, വറുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേർത്ത് അലങ്കരിക്കുക.
















